---
title: "സ്കൂളുകൾക്ക് സമീപത്തെ അപകട മരങ്ങൾ മുറിച്ചു മാറ്റാൻ മന്ത്രി നിർദേശം"
english_title: "സ്കൂളുകൾക്ക് സമീപത്തെ അപകട മരങ്ങൾ മുറിച്ചു മാറ്റാൻ മന്ത്രി നിർദേശം"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376463/minister-shamsudheen-dangerous-trees-school-safety`"
published_at: "2026-08-04T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7153e19509c_1000211874.jpg"
keywords: ["Kerala Schools", "N Shamsudheen", "Public Education", "Rain", "Safety"]
---

# സ്കൂളുകൾക്ക് സമീപത്തെ അപകട മരങ്ങൾ മുറിച്ചു മാറ്റാൻ മന്ത്രി നിർദേശം

> **Lead Summary:** **തിരുവനന്തപുരം**:* സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ജാഗ്രതാ നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം**:* സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ജാഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. സ്കൂൾ കെട്ടിടങ്ങൾക്കും കുട്ടികൾക്കും ഭീഷണിയാകുന്ന മരങ്ങളും പോസ്റ്റുകളും ഉടൻ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വകുപ്പിന്റെ ഇടപെടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376463/minister-shamsudheen-dangerous-trees-school-safety`)